
നാദാപുരം: കൂറ്റന്‍ പുളിമരം വീണ് കായപ്പനച്ചിയില്‍ വീടിന് കേടുപാട് പറ്റി. പെരിങ്ങത്തൂര്‍ പാലത്തിനടുത്ത് പുത്തന്‍ മഠത്തില്‍ ശോഭയുടെ വീടിന് മുകളിലാണ് പുളിമരം വിണത്. ഇന്ന് കാലത്താണ് സംഭവം. വീടിന് പല ഭാഗത്തും കാര്യമായ കേട്പാട് പറ്റിയിട്ടുണ്ട്. ചുമര് തകര്‍ന്ന നിലയിലാണ്. പുളിമരം മുറിച്ചുമാറ്റാനുള്ള ശ്രമം ആരംഭിച്ചു.
















