തിരുവനന്തപുരം: കാലവർഷക്കെടുതി മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം
രൂപ ധനസഹായം നൽകുമെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഴക്കെടുതിയിൽ ഇതുവരെ മരണം 26 ആയി. നാലുപേരെ കാണാതായി. നിലവിൽ 452 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. 67.44 കോടിയുടെ കൃഷിനാശമുണ്ടായി. വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും പതിനായിരം രൂപ നൽകും. പൂർണമായി വീട് തകർന്നവർക്ക് ആറ് ലക്ഷം രൂപ നൽകും. മഴക്കെടുതിയിൽ നശിച്ച കടകൾക്ക് പതിനായിരം രൂപ നൽകും. ഓരോ കടയ്ക്കും പതിനായിരം വച്ചാണ് നൽകുന്നത്.
കല്ലിയൂർ സ്വദേശി രാജേഷിന്റെ വിയോഗം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ
നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രാജേഷിന്റെ വീടുപണി പൂർത്തിയാക്കി നൽകാനും തീരുമാനമായെന്ന് അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള പുനർഗേഹം പദ്ധതി പുതുക്കും. അപകട സാധ്യത
യുള്ള സ്ഥലങ്ങളിൽ ഫ്ലഡ് മാപ്പിംഗ് നടത്തും. നദികളിലെയും ഡാമുകളിലെയും അമിതമായ മണ്ണ്, മാലിന്യം, ചെളി എന്നിവ നീക്കം ചെയ്യാനുള്ള പദ്ധതി നടപ്പിലാക്കാൻ ജലസേചന വകുപ്പിനും റവന്യൂ വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം മണൽനീക്കിയാൽ തന്നെ പകുതിയോളം പ്രശ്നം കുറയും. ഡാം മാനേജ്മെന്റിന് ആധുനിക സംവിധാനം കൊണ്ടുവരും. മഴ മാറിയാൽ ഉടൻ പ്രവൃത്തി തുടങ്ങും. നദീതീര കയ്യേറ്റം കണ്ടെത്താൻ ലാൻഡ് ഓഡിറ്റിംഗ് വരും’- വി ഡി സതീശൻ വ്യക്തമാക്കി.

ഈ ഓണത്തിന് വീട്ടിലെത്തട്ടെ പുതിയ Chetak! 🏠🛵
Offer Details
Chetak 3501
Effective Price: ₹1,52,775_
Chetak 3502
Effective Price: ₹1,40,574_
Accessories offer upto ₹2750_
🔥Special Onam Benefits
▪️കുറഞ്ഞ ഡൗൺപേയ്മെന്റ്
▪️ഉയർന്ന എക്സ്ചേഞ്ച് വില
▪️സ്പോട്ട് ലോൺ അപ്രൂവൽ
Showroom Contact – KVR Chetak
CALICUT – 9895 435 266
RAMANATTUKARA – 8089 491 555
VADAKARA – 9895 666 539
KOYILANDY – 8714 020 999
PERAMBRA – 8714 057 555
KODUVALLY – 7356 125 511
SULTHAN BATHERY – 8714 061 444
MUTTIL – 9567 831 953
_T&C Apply















