കൊയിലാണ്ടി: തിരുവങ്ങൂര്‍ ശ്രീ നരസിംഹ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി കലാലയം അധ്യാപിക ശശിലേഖയും ശിഷ്യരും
അവതരിപ്പിച്ച നൃത്താര്‍ച്ചന നവ്യവും ഹൃദ്യവും പകര്‍ന്ന അനുഭവമായി. രതീഷ് മേപ്പയൂര്‍ ആലപിച്ച ഗണേശ സ്തുതിയോടൊപ്പം ശശിലേഖ ഷിനുവിന്റെ മോഹിനിയാട്ടം അരങ്ങേറി. യു.കെ.രാഘവന്‍ രചിച്ച് സുനില്‍ തിരുവങ്ങൂര്‍ ഈണം നല്‍കിയ ഗുരുവായൂരപ്പാ പദം ശശിലേഖയുടെ നൃത്ത സംവിധാനത്തില്‍ രംഗത്തെത്തി. ഹരികൃഷ്ണന്‍ ആലപിച്ച ച്വഞ്ചുരുട്ടി ജെതിസ്വരം, അജിത് ഭവാനി സംഗീതം പകര്‍ന്ന് ആലപിച്ച സുന്ദരിച്വല്ലമ്മ പദ വര്‍ണം, രതീഷ് മേപ്പയൂര്‍ ആലപിച്ച പിബരെ രാമരസം എന്നിവ നൃത്താര്‍ച്ചനയെ വേറിട്ടതാക്കി. തന്‍വി.എസ്.ഷിനു, ധ്രുവിക, ശ്രീലക്ഷ്മി, മാളവിക, ആര്‍ദ്ര, തേജസുനില്‍, അഭിരാമ, ആശ്രിത ഗിരീഷ് അനുഗ്രഹ എന്നിവരാണ് ശശിലേഖടീച്ചരുടെ കൂടെ രംഗത്തെത്തിയത്.















