വടകര: വികസനത്തെ സാധാരണക്കാരന്റെ പക്ഷത്തു നിന്ന് നോക്കിക്കണ്ട ഭാവനാ ശാലിയായ സഹകാരി ആയിരുന്നു പാലേരി രമേശനെന്നു വടകര സാഹിത്യവേദി
അനുസ്മരിച്ചു. അനുസ്മരണ ചടങ്ങില്‍ സാഹിത്യ വേദി പ്രസിഡന്റ് വീരാന്‍ കുട്ടി അധ്യക്ഷത വഹിച്ചു. പുറന്തോടത്ത് ഗംഗാധരന്‍, ടി.കെ.വിജയരാഘവന്‍, വി.പി.രമേശന്‍, ടി.പി.റഷീദ്, തയ്യുള്ളതില്‍ രാജന്‍, ഡോ. സി.പി.സതീഷ്, പി.പി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.















