വടകര: തെരു ചക്കരേന്റവിട ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ പ്രത്യേക ഭഗവതി പൂജ ആറാം തിയ്യതി വ്യാഴാഴ്ച ഭരണി നാളില്‍ വിപുലമായ പരിപാടികളോടെ
ആഘോഷിക്കുമെന്നു ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്ര തന്ത്രി കാനത്തായിന്റവിട രാമന്റെ കാര്‍മികത്വത്തില്‍ രാവിലെ ഏഴ് മുതല്‍ ഒമ്പത് വരെ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. രാവിലെ 11ന് ഗുരുതി തര്‍പ്പണവും 12 മുതല്‍ രണ്ടുവരെ പ്രസാദ ഊട്ടും (അന്നദാനം) നടക്കും. വൈകീട്ട് 5.30ന് ശ്രീ ലളിതാസഹസ്രനാമാര്‍ച്ചന, ആറിന് ഭഗവതി സേവ, ദീപക്കാഴ്ച, പ്രാര്‍ഥന, രാത്രി ഏഴിന് ഗുളികന്‍ കലശം, 7.30ന് പ്രസാദ വിതരണം എന്നിവയാണ് ചടങ്ങുകള്‍. അടിയന്തരവഴിപാട് (1251 രൂപ) മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഗുളികന്‍ കലശം വഴിപാട് 501 രൂപ, ഭക്തജനങ്ങള്‍ വിശേഷാല്‍ പൂജകളിലും ചടങ്ങുകളിലും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.















