
വടകര: മുനിസിപ്പല്‍-കോര്‍പറേഷനുകള്‍ക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച് പ്രാദേശിക ഭരണ സംവിധാനത്തെ തകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നടപടിക്കെതിരെ
എല്‍ഡിഎഫ് നേതൃത്വത്തില്‍ വടകര മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ചും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.
സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി.പി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പറമ്പത്ത് രാജന്‍ അധ്യക്ഷത വഹിച്ചു. സി. കുമാരന്‍്, ഇ.ടി.കെ രാഘവന്‍, മിഗ്ദാദ് തയ്യില്‍, പി. സത്യനാഥന്‍ എന്നിവര്‍ സംസാരിച്ചു. സി.രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു .
















