
ആയഞ്ചേരി: പഞ്ചായത്ത് പദ്ധതി വിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി
സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.കെ രാജന് അധ്യക്ഷനായി. പി.കെ ബാലന്, വി.ടി ബാലന്, മീത്തലെ കാട്ടില്‍ നാണു, കെ.വി ജയരാജ്, ടി.പി. ദാമോദരന്‍, എം കെ നാണു, എന്‍ എം വിമല എന്നിവര്‍ സംസാരിച്ചു.















