
കക്കട്ടില്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം യുഡിഎഫ് സര്‍ക്കാര്‍
വെട്ടി കുറച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ കുന്നുമ്മല്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു.
ആര്‍ജെഡി നേതാവ് നീലിയോട്ട് നാണു അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് നേതാക്കളായ കെ.ടി. ചന്ദ്രന്‍, കെ.കെ ദിനേശന്‍, കെ ശശീന്ദ്രന്‍, റീന സുരേഷ്, വി. രാജന്‍, വി.വി.പ്രഭാകരന്‍, വി.പി കൃഷ്ണന്‍, പി.വിനോദന്‍ എന്നിവര്‍ പ്രസംഗിച്ചു.
















