കോഴിക്കോട്: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയില്‍ റെഡ് അലര്‍ട്ട് തുടരുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ തുറന്ന രണ്ട് സ്പില്‍വേ
ഗേറ്റുകളും നിലവില്‍ 0.25 അടി വീതം തുറന്ന നിലയിലാണ്. ഇന്ന് (ഓഗസ്റ്റ് മൂന്ന്) രാവിലെ ഏഴ് മണിക്ക് ജലനിരപ്പ് 757.67 മീറ്റര്‍ (2485.8 അടി) ആണ്. ജലസംഭരണിയുടെ പൂര്‍ണ സംഭരണനിരപ്പ് 758.05 മീറ്ററാണ്. നിലവില്‍ 33.0672 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് സംഭരണിയിലുള്ളത്. ഇത് സംഭരണശേഷിയുടെ 97.31 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ 5.9241 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഒഴുകിയെത്തിയപ്പോള്‍ 0.4793 ദശലക്ഷം ഘനമീറ്റര്‍ വെള്ളം സ്പില്‍വേ വഴി പുറത്തുവിട്ടു. വൈദ്യുതി ഉല്‍പ്പാദനത്തിനായി
3.3123 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഉപയോഗിച്ചു. 4.6831 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ജലനിരപ്പ് 756.21 മീറ്ററും സംഭരണം 29.4097 ദശലക്ഷം ഘനമീറ്റര്‍ (86.55 ശതമാനം) ആയിരുന്നു.
കഴിഞ്ഞ 24 മണിക്കൂറില്‍ കക്കയം മേഖലയില്‍ 104 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ ആകെ 2990 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
ബാണാസുരയില്‍ നിന്നുള്ള കണ്‍ട്രോള്‍ ഷാഫ്റ്റ് ഗേറ്റ് ജൂണ്‍ 29 രാവിലെ 11.15 മുതല്‍ പൂര്‍ണമായും അടച്ച നിലയിലാണ്.
















