കോഴിക്കോട്: ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് വിവിധ താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ 862 പേര്‍ കഴിയുന്നു. ആകെ 30
ക്യാമ്പുകളിലായി 321 കുടുംബങ്ങളിലെ 308 പുരുഷന്മാരും 386 സ്ത്രീകളും 168 കുട്ടികളുമാണ് കഴിയുന്നത്.
കോഴിക്കോട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവിടെ 24 ക്യാമ്പുകളിലായി 217 കുടുംബങ്ങളില്‍ നിന്നുള്ള 600 പേരാണ് കഴിയുന്നത്. ഇതില്‍ 233 പുരുഷന്മാരും 282 സ്ത്രീകളും 85 കുട്ടികളുമുണ്ട്.
താമരശ്ശേരി താലൂക്കിലെ അഞ്ച് ക്യാമ്പുകളിലായി 59 കുടുംബങ്ങളില്‍ നിന്നുള്ള 161 പേരും വടകര താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 40 കുടുംബങ്ങളില്‍ നിന്നുള്ള 77 പേരും
കഴിയുന്നു. കൊയിലാണ്ടി താലൂക്കില്‍ നാല് കുടുംബങ്ങളില്‍ നിന്നുള്ള 14 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കൂടാതെ ബന്ധുവീടുകളിലും മറ്റുമായി മാറിത്താമസിക്കുന്ന നിരവധി പേരുണ്ട്.














