നാദാപുരം: കാട്ടുപന്നി ശല്യം കൂടുതലായ നാദാപുരം ഗ്രാമപഞ്ചായത്തില്‍ വെടി വെച്ചു കൊല്ലാന്‍ മൂന്ന് അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് അനുമതി നല്‍കി.
ജനവാസ മേഖലയില്‍ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണി സൃഷ്ടിക്കുന്ന കാട്ടുപന്നികളെ അനുവദനീയ മാര്‍ഗങ്ങളിലൂടെ ഇല്ലായ്മ ചെയ്യുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്ന സ്ഥാനം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എം പാനല്‍ ഷൂട്ടര്‍മാരായി
അരൂര്‍ കൃഷ്ണപുരം ഇ.പ്രദീപ്കുമാര്‍, കായക്കൊടി കയനാടത്ത് അശോകന്‍, കക്കട്ടില്‍ തെക്കയില്‍ പ്രദീപന്‍ എന്നിവരെയാണ് നിയമിച്ചത്.
















