
കൊയിലാണ്ടി: അമീബിക് മസ്തിഷ്‌കജ്വര ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍
മരിച്ചു. കൊല്ലം ടൗണിലെ ഓട്ടോ തൊഴിലാളി നടേരി സ്വദേശി തെറ്റിക്കുന്ന് ബിജുവാണ് (49) മരിച്ചത്.
അമീബിക് മസ്തിഷ്‌കജ്വര ബാധിച്ച് കുറച്ചുദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. അച്ഛന്‍: ഭാസ്‌കരന്‍.
അമ്മ: വിലാസിനി. ഭാര്യ: രമ്യ. മക്കള്‍: അദ്വൈത്, അഭിരാം.
















