വടകര: ദേശീയപാതയില്‍ മീത്തലെ മുക്കാളിയിലെ അടിപ്പാതക്കായി പ്രക്ഷോഭം നടക്കുന്ന പ്രദേശത്തും ചോമ്പാല്‍ ബ്ലോക്ക് ഓഫീസിന് സമീപം നടപ്പാത വേണമെന്ന പരാതി ഉയര്‍ന്ന
സ്ഥലത്തും റവന്യൂ ഉന്നത സംഘം പരിശോധന നടത്തി. ആര്‍ഡിഒ കെ.കെ.പ്രസീലിന്റെ നേതൃത്വത്തിലെത്തിയ സംഘം ജനപ്രതിനിധികളുമായും സമരസമിതി നേതാക്കളുമായും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മിത്തലെ മുക്കാളിയില്‍ അടിപ്പാത, ബ്ലോക്ക് ഓഫീസ് പരിസരത്ത് നടപ്പാത അടക്കമുള്ള ആവശ്യം ജില്ലാ ഭരണകുടത്തെ അറിയിക്കുമെന്ന് റവന്യു സംഘം പറഞ്ഞു. ദിവസങ്ങള്‍ക്കു മുമ്പ് കളക്ടറേറ്റില്‍ ഷാഫി പറമ്പില്‍ എംപി അടക്കമുള്ളവര്‍ പങ്കെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. 16ന് കലക്ടരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കുന്നതിന്റെ മുന്നോടിയായാണ് റവന്യൂ സംഘം പരിശോധ നടത്തിയത്. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, അനിത പിലാക്കണ്ടി, എം.വി.ജയപ്രകാശ്, പി.പി.ശ്രീധരന്‍, വി.കെ.അനില്‍കുമാര്‍, എ.ടി.ശ്രീധരന്‍, ഹാരിസ് മുക്കാളി, കവിത അനില്‍കുമാര്‍, കെ.പി.വിജയന്‍, രാമത്ത് പുരുഷു, കെ.കെ.ജയചന്ദ്രന്‍, സജീവന്‍ വാണിയംകുളം എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു.















