ഓര്‍ക്കാട്ടേരി: പികെ മെമ്മോറിയല്‍ യുപി സ്‌കൂളില്‍ എല്‍എസ്എസ്, യുഎസ്എസ് ജേതാക്കളെ അനുമോദിച്ചു. വായനക്കുറിപ്പ് മത്സരത്തില്‍ വിജയിച്ച രക്ഷിതാക്കളെ ആദരിച്ചു. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍
ഷക്കീല അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രശസ്ത മോട്ടിവേറ്റര്‍ സുരേഷ് ബാബു കൂത്തുപറമ്പ് രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് എടുത്തു. ടി.എന്‍.കെ.ശശീന്ദ്രന്‍, മുഹമ്മദ്, മാനേജര്‍ മുജീബ്.പി.കെ, രാജീവന്‍, ഹാജറ.കെ.എം എന്നിവര്‍ സംസാരിച്ചു. പിടിഎ പ്രസിഡന്റ് സജീര്‍ വള്ളിക്കാട് സ്വാഗതം പറഞ്ഞു.















