അരൂര്‍: വിസ്മയ ലോകത്ത് കാലത്തിനനുസരിച്ച് മാറാന്‍ വിദ്യാര്‍ഥികളെ പ്രോഹിപ്പിക്കണമെന്ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എ പറഞ്ഞു. കുട്ടികളുടെ കഴിവ്
കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ രക്ഷിതാക്കള്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപജില്ലാതലത്തില്‍ നടപ്പിലാക്കുന്ന വാക്കുകളുടെ പൂക്കാലം പദ്ധതി അരൂര്‍ യുപി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുയായിരുന്നു പാറക്കല്‍. എല്‍എസ്എസ്, യുഎസ്എസ്, വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് എംഎല്‍എ ഉപഹാരം സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത അധ്യക്ഷയായി. പുസ്തകാസ്വാദനക്കുറിപ്പ് സമാഹാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.എച്ച്.സനൂപ് പ്രകാശനം ചെയ്തു. സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചരിത്ര പൈതൃക പ്രദര്‍ശനവും നടത്തി. ചരിത്രപ്രദര്‍ശനത്തിന് സജീഷ് മുക്കലിന്റെ ശേഖരത്തിലുള്ളവയാണ് പ്രദര്‍ശിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മെസര്‍ പി.എം. രാജന്‍, വാര്‍ഡ് മെമ്പര്‍ കെ.ജിഷി, പിടിഎ പ്രസിഡന്റ് കളത്തില്‍ ബാബു, കെ.ടി.അബ്ദുറഹിമാന്‍, പി.കെ.രാധാകൃഷ്ണന്‍, സജിഷ് മുണ്ടക്കല്‍, എം.കരുണന്‍, എല്‍.ആര്‍.സജിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.















