
വാണിമേല്‍: സാമൂഹിക പ്രതിബദ്ധതയും ധാര്‍മിക ബോധമുള്ള തലമുറ വളര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡോ. അബ്ദുസ്സമദ് സമദാനി എംപി. വാണിമേല്‍
ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം മാത്രം ഒരിക്കലും മനുഷ്യന് സമാധാനം നല്കുകയില്ല. സാങ്കേതികവിദ്യയുടെ ആധിക്യം യുവാക്കളെയും വിദ്യാര്‍ഥികളെയും വഴിതെറ്റിക്കുകയാണ്. നാട്ടില്‍ മാനവ സാഹോദര്യവും സ്നേഹവും വളര്‍ത്തിയെടുക്കാന്‍ ആവശ്യമായ വിദ്യാഭ്യാസ രീതി അവലംബിക്കണം എന്നും സമദാനി വ്യക്തമാക്കി. ചടങ്ങില്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് സി.കെ.സുബൈര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എന്‍.കെ.മൂസ സ്വാഗതം പറഞ്ഞു. കെ.എം.അഭിജിത്ത് എംഎല്‍എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ.നവാസ്, പിടിഎ പ്രസിഡണ്ട് മജീദ് കുയിതേരി എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. ഗോള്‍ഡന്‍ ജൂബിലി ഫണ്ടിലേക്ക് വ്യാപാരികളായ റഫീഖ് അഹമ്മദ് മുറിച്ചാണ്ടി, യു.വി.യൂനുസ് ഹസന് എന്നിവരുടെ സംഭാവന സമദാനിക്ക് കൈമാറി. മാനേജര്‍ വി.കെ.കുഞ്ഞാലി ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപനം നടത്തി. മലബാര്‍ ഫൗണ്ടേഷന് ചെയര്മാന് സൂപ്പി നരിക്കാട്ടേരി, പ്രഥമ ഹെഡ്മാസ്റ്റര് ടി.കുഞ്ഞബ്ദുല്ല, ജനപ്രതിനിധികളായ ബെനില സത്യന്, ടി.സി.ഹസീന, എം.കെ.ശോഭ, എന്‍.പി.സലീന, പ്രിന്‍സിപ്പല്‍മാരായ പി.ഷൗക്കത്തലി, പി.പ്രജീഷ്, ഹെഡ്മാസ്റ്റര് എം.കെ.അഷ്റഫ്, സി.പി.മൊയ്തു ഹാജി, സല്‍മ രാജു, എം.കെ.മജീദ്, ഒ.പി.കുഞ്ഞമ്മദ്, കെ.വി.നൗഫല്‍, എന്‍.പി.അബ്ദുല്‍ മജീദ്, പി.പി.കുഞ്ഞമ്മദ്,
എം.എ.വാണിമേല്‍, സി.കെ.കുഞ്ഞബ്ദുല്ല, കെ.പി.മൊയ്തു, വി.കെ.മൂസ, എന്‍.കെ.മുത്തലിബ്, ഇ.കുഞ്ഞബ്ദുല്ല, അഷ്റഫ് കൊറ്റാല, എം.കെ.അഷ്റഫ് എന്നിവര്‍ സംസാരിച്ചു.















