തൊട്ടില്‍പാലം: കാവലുംപാറ കരിങ്ങാട് പ്രദേശത്ത് എക്‌സൈസ് നടത്തിയ റെയ്ഡില്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി.
തിയറ് കണ്ടി ഭാഗത്തെ തോട്ടില്‍ സൂക്ഷിച്ച 230 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളുമാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച് അബ്കാരി കേസെടുത്തു.
വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂലും പാര്‍ട്ടിയും ചേര്‍ന്നാണ് ഇവ പിടിച്ചെടുത്തത്. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഉനൈസ്, സുരേഷ് കുമാര്‍, ഷിരാജ് എന്നിവര്‍ പങ്കെടുത്തു.