
അയനിക്കാട്: സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് പയ്യോളി നോര്‍ത്ത് മേഖലാ വാര്‍ഷിക ജനറല്‍ ബോഡി യോഗം ജില്ലാ ജനറല്‍ കണ്‍വീനര്‍ സി.പി.ആനന്ദന് ഉദ്ഘാടനം ചെയ്തു.
പയ്യോളി കണ്ണംവള്ളി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മേഖലാ ചെയര്മാന് കെ. സുനില്‍ അധ്യക്ഷനായി. കണ്‍വീനര്‍ ഖാലിദ് കോലാരിക്കണ്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ. ഫജറുദ്ദീന്‍ വരവുചെലവു കണക്കും അവതരിപ്പിച്ചു. സോണല്‍ കണ്‍വീനര്‍ കെ.വിജയരാഘവന്, എന്‍.സി.മുസ്തഫ, വി.വി.അനിത എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്മാന് ഇക്ബാല്‍ കായിരി കണ്ടി നന്ദി പറഞ്ഞു.
ഭാരവാഹികളായി കെ.കെ ഖാലിദ് (ചെയര്മാന്), ഇക്ബാല്‍ കെ.കെ, രവി ചാത്തങ്ങാടി (വൈസ് ചെയര്മാന്മാര്), കെ.സുനില്‍ (കണ്‍വീനര്‍), വി.വി അനിത, എം.കെ രാജേന്ദ്രന്
(ജോ: കണ്‍വീനര്‍മാര്‍), കെ.ഫജറുദ്ദീന്‍ ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















