
വടകര: ഏവര്‍ക്കും പ്രിയങ്കരനായിരുന്ന പണിക്കോട്ടിയിലെ പി.കെ.സുമേഷിന്റെ സ്നേഹാര്‍ദ്രമായ ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ നാട് ഒത്തുകൂടി. ഡിവൈഎഫ്ഐ യൂണിറ്റ്
പ്രസിഡന്റും സഫ്ദര്‍ ഹാഷ്മി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗവുമായിരുന്ന സുമേഷ് വിട പറഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷം. സരസമായ സംസാര ശൈലി കൊണ്ടും ഊര്‍ജസ്വലമായ ഇടപെടലുകളാലും നാട്ടുകാരുടെ ഹൃദയത്തിലിടം നേടിയ
പി.കെ.സുമേഷിനെ നാട് ഒരിക്കല്‍ കൂടി അനുസ്മരിച്ചു.
പണിക്കോട്ടി സഫ്ദര്‍ ഹാഷ്മി മിനി ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ പരിപാടി
പു.ക.സ സംസ്ഥാന കമ്മിറ്റി അംഗവും നാടക രചയിതാവുമായ സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി പ്രശാന്തി അധ്യക്ഷയായി. പി കെ ബാലകൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തി. കെ കെ നാരായണന്, കൗണ്‍സിലര്‍ എംപി ശോഭ തുടങ്ങി
നിരവധിപേര്‍
സുമേഷിന്റെ ഓര്‍മകള്‍ പങ്കുവെച്ചു. കാലം മായ്ക്കാത്ത സൗഹൃദത്തിന്റെ നനുത്ത ഓര്‍മകള്‍ വേദിയിലും സദസ്സിലും നിറഞ്ഞു. പലരും സുമേഷിന്റെ ഓര്‍മകളില്‍ വിതുമ്പി.
ചടങ്ങില്‍ പുതുപ്പണം പാലിയേറ്റീവ് കെയറിന് സുമേഷിന്റെ കുടുംബാംഗങ്ങള്‍ തുക കൈമാറി.
സെക്രട്ടറി രേഷ്മ ടി കെ സ്വാഗതവും വനിതാ വേദി കണ്‍വീനര്‍ പി കെ നയന നന്ദിയും പറഞ്ഞു.
















