
നാദാപുരം: എട്ടുവയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തി എന്ന കേസില്‍ പ്രതിക്ക് 42 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കേന്ദ്രസര്‍ക്കാര്‍
സ്ഥാപനമായ കൂത്താളി ജില്ലാകൃഷി ഫാമിലെ ജീവനക്കാരന്‍ പെരുവണ്ണാമൂഴി കല്ലിപ്പറമ്പില്‍ ചന്ദ്രനെയാണ് (56) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ദേവന്‍.കെ.മേനോന്‍ ശിക്ഷിച്ചത്.
2024 ജനുവരിയി പല ദിവസങ്ങളിലായി കുട്ടിയെ വീട്ടിലേക്കു കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്. സംഭവത്തെ പറ്റി കുട്ടി ഹെഡ്മാസ്റ്ററോട് പറഞ്ഞതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ അറിയിക്കുകയുമായിരുന്നു.
പെരുവണ്ണാമൂഴി സബ് ഇന്‍സ്‌പെക്ടര്‍ ജിതിന്‍ വാസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.അരുണ്‍ ദാസ്, സിപിഒ ടി.കെ.ലിസ്‌ന എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 18 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി
















