
വടകര: മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഐ വടകര മണ്ഡലം ഓഫീസ് സെക്രട്ടറിയും
ടൗണ്‍ ബ്രാഞ്ച് മെമ്പറുമായ പുതിയാപ്പ് പാറച്ചാലില്‍ കെ.എം. നാണു (87) അന്തരിച്ചു.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പിന്നീട് സിപിഐ പുറങ്കര ബ്രാഞ്ചിലും സജീവമായി പ്രവര്‍ത്തിച്ച നാണു കടത്തനാട് വീവേഴ്‌സ് സൊസൈറ്റിയില്‍ നെയ്ത്ത് തൊഴിലാളിയായിരുന്നു. പാര്‍ട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ സജീവ പങ്കാളിയായി.
ഭാര്യ: ശാരദ. മക്കള്‍: മധുമോഹന്‍ (ശ്രീ മുത്തപ്പന്‍ ചിട്ടി തലശ്ശേരി), ബീന (കുറ്റിക്കാട്ടൂര്‍), വിനു.
മരുമക്കള്‍: ഗീത, ശിവരാജന്‍ (കുറ്റിക്കാട്ടൂര്‍), സിന്ധു. സഹോദരങ്ങള്‍: കുമാരി, കമല, പരേതരായ ബാലന്‍, ദാമോദരന്‍, മുകുന്ദന്‍, നാണി.
അനുശോചിച്ചു
വീട്ടുപരിസരത്ത് ചേര്‍ന്ന അനുശോചന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.ഗീത അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി. ഗവാസ്, കെ. ജിനി, ഇ.എം. ബാബു, പി. സുരേഷ് ബാബു, ഫാല്‍ക്കെ പ്രേമന്‍, പി. സജീവ് കുമാര്‍, ആര്‍. കെ. സുരേഷ് ബാബു, എന്‍. കെ. മോഹനന്‍, ടി.പി. റഷീദ് എന്നിവര്‍ സംസാരിച്ചു. സി. കൃഷ്ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇ.ടി.കെ. രാഘവന്‍ സ്വാഗതം പറഞ്ഞു.
















