
വടകര: ആര്‍ജെഡി നടക്കുതാഴ അരിക്കോത്ത് താഴ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ അഞ്ച് വര്‍ഷം പിന്നിടുന്നു. പ്രദേശത്തെ
സോഷ്യലിസ്റ്റ് കുടുംബങ്ങളിലെ അംഗങ്ങളും അനുകൂല മനോഭാവമുള്ളവരും ചേര്‍ന്നതാണ് കൂട്ടായ്മ. വിപുലമായ പ്രവര്‍ത്തനമാണ് നടക്കുന്നത്.
മാസത്തില്‍ രണ്ട് തവണ എല്ലാവരും ഒന്നിച്ചു ചേരും. മാസംതോറും ഓരോ അംഗവും നിശ്ചിത സംഖ്യ അടച്ചുള്ള നറുക്കെടുപ്പുമുണ്ട്. മാസത്തില്‍ രണ്ടു തവണയായി നറുക്ക് ലഭിക്കുന്ന ആളുടെ വീട്ടിലാണ് കൂട്ടായ്മ ചേരുക. കൂട്ടായ്മയില്‍ രാഷ്ട്രീയ നേതാക്കളും സാമൂഹിക, സാംസ്‌കാരികപ്രവര്‍ത്തകരും അതിഥികളായെത്തും. ആരോഗ്യം-കൃഷി-ലഹരി വിരുദ്ധ ക്ലാസ്സുകള്‍ നടന്നുവരുന്നു. ഇതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായ്മ ഊന്നല്‍
നല്‍കുന്നു. വാക്കര്‍, വീല്‍ ചെയര്‍, അഡ്ജസ്റ്റബിള്‍ കോട്ട് (കട്ടില്‍), എയര്‍ബെഡ്, ഓക്‌സിജന്‍ കോണ്‍സിന്റേറ്റര്‍ എന്നിവ സൗജന്യമായി നല്‍കി വരുന്നു.
കൂട്ടായ്മയുടെ അഞ്ചാം ഘട്ടം ആര്‍ജെഡി വടകര മണ്ഡലം പ്രസിഡന്റ് കെ.കെ. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രാജീവന്‍ പുതുക്കുടി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ വിനോദ് ചെറിയത്ത്, പ്രസാദ് വിലങ്ങില്‍, മുതിര്‍ന്ന നേതാക്കളായ സി.കുമാരന്‍, വി.പി. നാണു., രാജീവന്‍ കെ.കെ., കമലാക്ഷി കെ.കെ., മുനിസിപ്പല്‍ കൗണ്‍സിലര്‍ ശശി പതേരി, മധു പ്രവീഷ് ടി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സുനിത പി.എം സ്വാഗതം പറഞ്ഞു. തൊഴിലാളി ക്ഷേമ ആനുകൂല്യങ്ങള്‍, ലഹരി, ശുദ്ധ ഭക്ഷണം എന്നിവിഷയങ്ങളില്‍ ക്ലാസെടുത്തു.
















