
വടകര: ഓള്‍ കേരളാ ഓട്ടോമൊബൈല്‍ എംപ്ലോയിസ് യുണിയന്‍ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ ‘ വിജയ തിളക്കം 2026’ എന്ന പേരില്‍ ഉന്നത വിജയികളെ അനുമോദിക്കലും
കുടുംബ സംഗമവും സംഘടിപ്പിച്ചു. വടകര ടൗണ്‍ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ പി.കെ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍ പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വിതുര രാജേന്ദ്രന്‍, സംസ്ഥാന ഭാരവാഹികളായ ഷിബു ജോസഫ്, യൂസഫ പുന്നപ്ര, വി.വി.ദാമോദര്‍, എം.കെ ദാമു, ജില്ലാ സെക്രട്ടറി കെ. അശോകന്‍, പി.പി ബൈജു, വി.പി പ്രദീപന്‍, ഇ.കെ സുനില്‍ എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍
യൂത്ത് അബാസിഡര്‍ അമല്‍ മനോജ് കുട്ടികളുമായി സംവാദം നടത്തി. നാദാപുരം കണ്‍ടോള്‍ റൂം എഎസ്‌ഐ രംഗീഷ് കടവത്ത് മാറുന്ന ലോകവും പുതുമയും കരുതലും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പി സുരേഷ് സ്വാഗതവും കെ.കെ രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. കല്ലാച്ചി യൂണിറ്റിലെ എസ് ആര്‍ ബോഡി വര്‍ക്ക്‌ഷോപ്പ് തൊഴിലാളി മനോജിന്റെ കുടുംബത്തിന് ആശ്രയനിധികൈമാറി.
















