
കൊയിലാണ്ടി: ശുചിമുറി മാലിന്യം റോഡരികില്‍ തള്ളുന്നതിനിടെ വാഹനവും രണ്ടു പേരും പോലീസ് പിടിയില്‍. താലൂക്കാശുപത്രിയിലെ മാലിന്യമാണ് ബൈപ്പാസ് പുത്തലത്ത്
കുന്ന് സര്‍വീസ് റോഡില്‍ തള്ളിയത്. ഇന്നു പുലര്‍ച്ചെയാണ് മാലിന്യം തള്ളുന്നതിനിടെ ഗ്രേഡ് എസ്‌ഐ ബിന്ദു, ഡ്രൈവര്‍ ഗംഗേഷ്, ഹോം ഗാര്‍ഡ് സുരേഷ് എന്നിവര്‍ ചേര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് പിടികൂടിയത്.
വാഹനവും രണ്ടു പേരും പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ സഹായിക്കാനായി സഞ്ചരിച്ചവരുടെ വാഗനറും പിടിയിലായിട്ടുണ്ട്. ഇതിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് അറിയിച്ചു.
















