
ആയഞ്ചേരി: വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവല്‍ക്കരിക്കുന്ന പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ സംസ്ഥാനതല സമരത്തിന്റെ
ഭാഗമായി സിപിഐ ആയഞ്ചേരിയില്‍ പ്രതിഷേധ സദസ്സ് നടത്തി. സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ കെ കെ ബാലന് ഉദ്ഘാടനം ചെയ്തു. അഭിജിത്ത് കോറോത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. കെ പി ബിനൂപ്, ടി സുരേഷ്, അഡ്വ. സി കെ ബിജിത്ത് ലാല്‍, എം ടി രാജന്, സുനിത സുമാലയം എന്നിവര്‍ സംസാരിച്ചു. ചെറുവത്താരി വിജയന്,കെ കെ രാജന്, എന്‍ എം രാജീവന് എന്നിവര്‍ നേതൃത്വം നല്കി.
















