
തിരുവനന്തപുരം: പൊതു സ്ഥലങ്ങളിൽ വലിയ സ്ക്രീൻ വഴി ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ സൗജന്യമായി കാണുന്നതിന് പൊതുജനങ്ങൾക്ക് അവസരമുണ്ടാകുമെന്ന് കായി
ക മന്ത്രി ഒ.ജെ ജനീഷ് പത്രസമ്മേളനത്തിൽ അറിയിച്ചു. ടിക്കറ്റ് വെച്ച് നടത്തുന്നവര്‍ക്കാണ് പരിമിതി പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫിഫ ലോകകപ്പ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സീ എന്റർടൈൻമെന്റ് എന്ന സ്ഥാപനത്തിന് നൽകിയതും സീ ചാനൽ കേരളത്തിലെ ഓണ്‍ലൈൻ സ്ട്രീമിംഗിന് സ്വകാര്യ ഫുട്ബോൾ ക്ലബ്ബായ ഈഗിൾസ് എഫ്സി കേരളയുമായി കരാറിൽ ഏർപ്പെട്ടതും അതുവഴി കേരളത്തിലും എല്ലാ പ്രദർശനങ്ങൾക്കും ലൈസൻസ് ആവശ്യമായി വരുമോ എന്നതുമാണ് ആശങ്കയ്ക്ക് വഴിയൊരുക്കിയത്.
അടിയന്തര ഇടപെടൽ നടത്തിയ സർക്കാർ ഈഗിൾസ് ഫുട്ബോൾ ക്ലബുമായി ചർച്ചകൾ നട
ത്തി ലാഭേച്ഛയില്ലാതെ ഫുട്ബോൾ പ്രദർശനം നടത്തുന്നവർക്ക് സൗജന്യമായി പ്രദർശനാനുമതി ലഭ്യമാക്കുകയായിരുന്നു.
കായിക പ്രേമികളുടെ കൂട്ടായ്മകൾ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവയുടെ നേതൃത്വത്തിൽ പ്രവേശന ഫീസ് വാങ്ങാതെ നടത്തുന്ന പ്രദർശനങ്ങൾക്കാണ് ഈ ഇളവ് ലഭ്യമാവുക. വാണിജ്യ സ്ഥാപനങ്ങൾ മാളുകൾ എന്നിവ അവരുടെ സാന്പത്തികതാത്പര്യാർഥം സംഘടിപ്പിക്കുന്ന പബ്ലിക്ക് സ്ട്രീമിംഗുകൾക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.
ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഇന്ത്യയിലെ സംപ്രേക്ഷണ അവകാശം സി എന്റർടൈൻമെന്റ് എന്ന സ്ഥാപനത്തിനാണ് ലഭിച്ചത്. ഓണ്‍ലൈൻ സ്ട്രീമിംഗനുള്ള അനുമതിയുള്ള അവരുടെ ത
ന്നെ സ്ഥാപനമായ സീ ഫൈവ് കേരളത്തിലെ ഫുട്ബോൾ ക്ലബ്ബായ ഈഗിൾസ് എഫ്സി കേരളയുമായാണ് കേരളത്തിലെ പബ്ലിക്ക് സ്ട്രീമിംഗിന് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഫിഫയുടെ ലൈസൻസ് ഫീ ആയ 25000 മുതൽ 2,50000 രൂപ വരെ നൽകണമായിരുന്നു.
വാണിജ്യ സ്ഥാപനങ്ങളും മാളുകളും സാന്പത്തിക താത്പര്യാർഥം നടത്തുന്ന ഫുട്ബോൾ മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗും കായിക പ്രേമികൾ, റസിഡൻസ് അസോസിയേഷനുകൾ, ക്ലബ്ബുകൾ എന്നിവ സൗജന്യമായി നടത്തുന്ന പ്രദർശനങ്ങളും രണ്ടായിട്ടാണ് സർക്കാർ കാണുന്നത്. ഫുട്ബോൾ മത്സരങ്ങൾ പണം മുടക്കാതെ തന്നെ കായികപ്രേമികൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ കാണാൻ സൗകര്യമുണ്ടാവണം എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.
















