തിരുവള്ളൂര്‍: ശാന്തിനികേതന്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന വായനദിന
പരിപാടികള്‍ കൈയടി നേടി. ഒമ്പത് ഇ ക്ലാസ് വിദ്യാര്‍ഥികള്‍ സ്കിറ്റ് അവതരിപ്പിക്കുകയും
ക്ലാസ് ലൈബ്രറിക്ക് തുടക്കമിടുകയും ചെയ്തു. വായനയെ പ്രോത്സാഹിപ്പിക്കുന്ന സ്കിറ്റിന്റെ തീം വിദ്യാര്‍ഥികള്‍ തന്നെ കണ്ടെത്തി അവതരിപ്പിക്കുകയായിരുന്നു. ലൈബ്രറി ഉദ്ഘാടനം അസിസ്റ്റന്റ് എച്ച്എം സുധീര്‍ കുമാര്‍ നിര്‍വഹിച്ചു. ക്ലാസ് അധ്യാപകനും എഴുത്തുകാരനും ബിഎസ്എസ് അവാര്‍ഡ് ജേതാവുമായ മൊയ്തുവിന്റെ മേല്‍നോട്ടത്തിലായിരുന്നു വിഭിന്നമായ പരിപാടികള്‍ നടന്നത്. ക്ലാസ് ലീഡര്‍ ഷെഹമ, ഫാത്തിമ മെഹിറിന്, മുഹമ്മദ് ഫെമിന്‍, ഫാസില്‍, മിഷാല്‍, സുഹൈല, റാഹത്ത് ജബിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.















