
കൊയിലാണ്ടി: പൊയില്‍കാവില്‍ വീട്ടമ്മ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം. പാറക്കല്‍ താഴെ സുധയാണ് പൊയില്‍ക്കാവ് ബീച്ചിന് സമീപം
നാലുസെന്റ് കോളനിയില്‍ വെട്ടേറ്റുമരിച്ചത്. വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ മൃതദേഹത്തിന് സമീപത്ത് നിന്നു വാക്കത്തി കണ്ടെത്തി. കഴുത്തിനേറ്റ വെട്ടാണ് സുധയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവ് കൃഷ്ണന്‍കുട്ടിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ
ഇയാള്‍ ഒളിവിലാണ്.
സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് പോലീസ് പരിശോധന നടത്തി വരികയാണ്. തുടര്‍നടപടികള്‍ക്കായി വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡുമെത്തി. കൃഷ്ണന്‍കുട്ടിക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
















