
വടകര: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ചുവെന്ന കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ജയിലിലടക്കാനുള്ള പോലീസ് ശ്രമത്തിനെതിരെ സിപിഎം നേതൃത്വത്തില്‍ റൂറല്‍ എസ്പി
ഓഫീസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും നടത്തി. മുസ്ലീം ലീഗിന്റെയും യുഡിഎഫിന്റയും ആജ്ഞാനുവര്‍ത്തികളാകുന്ന പോലീസിന്റ തെറ്റായ നടപടിക്കെതിരായാണ് സിപിഎം പ്രതിഷേധം. യുഡിഎഫ്-പോലീസ് ഗൂഢാലോചന അവസാനിപ്പിക്കുക, കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളായി. കോട്ടക്കടവ് ജനതാ
റോഡില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനു സമീപം ബാരിക്കേഡ് ഉയര്‍ത്തി പോലീസ് തടഞ്ഞു. പ്രതിഷേധ ധര്‍ണ സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. എം. നാരായണന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി. ഭാസ്‌കരന്‍, കെ.കെ.ദിനേശന്‍, ജില്ലാ കമ്മിറ്റി അംഗം കെ. പുഷ്പജ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി.പി. ഗോപാലന്‍ സ്വാഗതം പറഞ്ഞു.
















