കുറ്റ്യാടി: കുറ്റ്യാടിയില്‍ മിനി സിവില്‍ സ്റ്റേഷനെന്ന ആവശ്യത്തിന് ബജറ്റില്‍ പച്ചക്കൊടി. പ്രദേശത്തുകാരുടെ ഏറെകാലത്തെ ആവശ്യമാണ് യുഡിഎഫ് സര്‍ക്കാര്‍ പരിഗണിച്ചത്.
ബജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളിലാണ് മിനിസിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയ കുറ്റ്യാടി മണ്ഡലത്തില്‍ നിന്നുള്ള പദ്ധതികള്‍ കുറ്റ്യാടി റസ്റ്റ് ഹൗസ് പുനര്‍നിര്‍മാണം, നിട്ടൂര്‍ സ്റ്റേഡിയം, മണിയൂര്‍ പഞ്ചായത്തില്‍ പൊതുശ്മശാനം ചെരണ്ടത്തൂര്‍, വേളം, ആയഞ്ചേരി, തിരുവള്ളൂര്‍, കുറ്റ്യാടി പാടശേഖരങ്ങളുടെ തോട്-ഉപതോടുകള്‍ നവീകരണം, മാണിക്കോത്ത് താഴ പാലം നിര്‍മ്മാണം, വടകര-അഴിയൂര്‍-കുറ്റ്യാടി ഇറിഗേഷന്‍ ബ്രാഞ്ച് കനാല്‍ നവീകരണം, കാവില്‍-തീക്കുനി-കുറ്റ്യാടി റോഡ് ഡ്രൈനേജ് സംവിധാനം ഒരുക്കുന്ന നടപടികള്‍, പള്ളിയത്ത്-പെരുവയല്‍ റോഡ്, വേളം-ചേനായി കടവ് പാലം, മണിമല നാളികേര പാര്‍ക്ക് കാര്‍ഷിക ഗവേഷണ കേന്ദ്രമായി ഉയര്‍ത്തല്‍, കുറ്റ്യാടി, വേളം, മണിയൂര്‍, തിരുവള്ളൂര്‍ പഞ്ചായത്തുകളിലെ പുഴയോര സംരക്ഷണത്തിന് 5 കോടി, കൂട്ടങ്ങാരം-മലോല്‍ മുക്ക് ബിഎം & ബിസി റോഡ് നവീകരണം, കാക്കുനി-നമ്പാംവയല്‍ പുതുക്കുടി മുക്ക് റോഡ് നവീകരണം (സൈഡ് കോണ്‍ക്രീറ്റ്), സുരക്ഷിത കുറ്റ്യാടി നിരീക്ഷണ ക്യാമറ സ്ഥാപിക്കല്‍, ആയഞ്ചേരി കമ്പനി പീടിക-കടമേരി തണ്ണീര്‍പന്തല്‍ ബിഎം & ബിസി റോഡ് നവീകരണം 3 കോടി, തിരുവള്ളൂര്‍-പേരാമ്പ്ര ബിഎം & ബിസി റോഡ് നവീകരണം 3 കോടി, കുളങ്ങരത്ത്-അരൂര്‍-ഗുളികപ്പുഴ ബിഎം & ബിസി റോഡ് നവീകരണം 5 കോടി, നടുപ്പൊയില്‍-നിട്ടൂര്‍ ബിഎം & ബിസി റോഡ് നവീകരണം 1.5 കോടി, വെങ്ങാടിക്കല്‍ പമ്പിംഗ് സ്റ്റേഷന്‍ പുനര്‍നിര്‍മ്മാണം (മണിയൂര്‍ ഗ്രാമപഞ്ചായത്ത്) 15 ലക്ഷം, മൊകേരി-പൂക്കാട്ട്‌പൊയില്‍ ബിഎം & ബിസി റോഡ് നവീകരണം 2 കോടി, കുറ്റ്യാടി പള്ളി-ഊരത്ത് റോഡ് നവീകരണം 2 കോടി എന്നിവയും തുക വകയിരുത്തി.















