
വള്ളിയാട്: 1 മില്ല്യന്‍ തൂഫാന്‍ ഗോള്‍സ് @ വേള്‍ഡ് കപ്പ് 2026- സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി വള്ളിയാട് എംഎല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആവേശപൂര്‍വം തൂഫാന്‍ ഗോള്‍സ്
കിക്ക് ചെയ്തു. വായനദിനത്തില്‍ വായനയും സ്‌പോര്‍ട്‌സും ലഹരി വിരുദ്ധ ബോധവല്‍ക്കരണവും സമന്വയിപ്പിച്ച പരിപാടി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും അധ്യാപകനുമായ ടി. മുഫസ്സില്‍ തൂഫാന്‍ ഗോള്‍ അടിച്ച് ഉദ്ഘാടനം ചെയ്തു.
വായനയും കാല്‍പന്തും ഒരുപോലെ ലഹരിയായി കണ്ടുകൊണ്ട് ഒറ്റക്കിക്കില്‍ ഈ വര്‍ഷം 100 പുസ്തകങ്ങള്‍ വായിച്ചു തീര്‍ക്കും എന്ന് തൂഫാന്‍ ഗോള്‍സ് വേദിയില്‍ കുട്ടികള്‍ പ്രതിജ്ഞയെടുത്തു. 100 പുസ്തകങ്ങള്‍ വായിച്ചു തീര്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക
പ്രോത്സാഹന സമ്മാനം സ്‌കൂള്‍ മാനേജര്‍ പ്രതിനിധി മുഹമ്മദ് ഫാരിസ് വേദിയില്‍ സ്‌പോണ്‍സര്‍ ചെയ്തു. ഹെഡ്മിസ്ട്രസ് ജസ്‌ന എ ആര്‍, സ്റ്റാഫ് സെക്രട്ടറി ബേബി ഷംന എന്‍.എസ്, സ്‌പോര്‍ട്‌സ് ക്ലബ് കണ്‍വീനര്‍ ആബിദ വി, അധ്യാപകരായ രോഷി എസ്, സുധ എം വി, തീര്‍ഥ വി എല്‍ എന്നിവര്‍ കുട്ടികളോടൊപ്പം ആവേശപൂര്‍വം മില്യണ്‍ ഗോള്‍സ് ലക്ഷ്യത്തിലേക്ക് ഗോളടിച്ചുകൊണ്ട് സാമൂഹിക വിദ്യാഭ്യാസ മുന്നേറ്റത്തില്‍ പങ്കാളിയായി. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗത്തില്‍പ്പെടുന്ന ഫാത്തിമ, ഐഫ അഫ്രീന്‍ എന്നീ കുട്ടികളുടെ ഗോള്‍കിക്ക് ആവേശം ഉയര്‍ത്തി.
















