
വടകര: കോണ്‍ഗ്രസ് നേതാവ് പൊന്നാറത്ത് ബാലകൃഷ്ണന്‍ മാസ്റ്ററുടെ 16-ാം ചരമ വാര്‍ഷികം നാളെ (ശനി) ആചരിക്കും. രാവിലെ 7.30 ന് മേമുണ്ടയിലെ കോണ്‍ഗ്രസ് ഓഫീസായ
പൊന്നാറത്ത് സ്മാരക മന്ദിരത്തിലെ ഛായാപടത്തിലും എട്ടു മണിക്ക് സ്മൃതി കുടീരത്തിലും പുഷ്പാര്‍ച്ചന നടക്കും.
വൈകുന്നേരം 3.30ന് വില്യാപ്പള്ളി ഷോപ്പിംഗ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ പൊന്നാറത്ത് അനുസ്മരണ സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.നിയാസ് ഉദ്ഘാടനം ചെയ്യും. ജില്ല, ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.
















