
കൊയിലാണ്ടി: ദേശീയ പാതയില്‍ അരങ്ങാടത്ത് മീത്തലെ പള്ളി മുതല്‍ കൊയിലാണ്ടി ടൗണ്‍ വരെ റോഡരികില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട് ചളിക്കുളമായി മാറിയതിനെ തുടര്‍ന്ന്
ഗതാഗതം ദുസഹമായ സ്ഥലം കെ. പ്രവീണ്‍കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. ദേശീയപാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൂടെയുണ്ടായിരുന്നു. റോഡരികിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് കച്ചവടക്കാരും കാല്‍നടയാത്രക്കാരും സമീപവാസികളും വലിയതോതില്‍ പ്രയാസപ്പെടുകയാണ്. സമീപത്തെ കടകളിലേക്ക് വരുന്നവര്‍ക്ക് ചളിക്കുളം ചാടിക്കടക്കേണ്ട സ്ഥിതി. ഇത് കാരണം പല കടകളിലും കച്ചവടവും നിലച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി മഴക്കാലത്ത് വ്യാപാരികള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണണമെന്ന ജനകീയ ആവശ്യത്തെ തുടര്‍ന്നാണ് എംഎല്‍എ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം എത്തിയത്. ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കണമെങ്കില്‍ റോഡരികില്‍ ഡ്രെയിനേജ് സംവിധാനം ഉറപ്പാക്കണം.
താല്‍ക്കാലികമായി റോഡരികില്‍ ക്വാറി വേസ്റ്റ് നിക്ഷേപിക്കാന്‍ എംഎല്‍എ നിര്‍ദേശം നല്‍കി. മഴ മാറുന്ന സ്ഥിതിക്ക് ഓവുചാല്‍ നിര്‍മാണം ആരംഭിക്കാനുള്ള നടപടി സ്വീകരിക്കും.
നഗരസഭ ചെയര്‍മാന്‍ യു.കെ. ചന്ദ്രന്‍, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഐ.കെ മിഥുന്‍, വടകര ആര്‍ടിഒ കെ. അജീഷ്, സൈറ്റ് എന്‍ജിനീയര്‍ പി എം വൈശാഖ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എം. ദൃശ്യ, കെ.എം നജീബ്, കൗണ്‍സിലര്‍മാരായ നുസൈബ, ശ്രീജ റാണി, നിഷ, സി കെ ജയദേവന്‍, മുന്‍ കൗണ്‍സിലര്‍ വി.പി ഇബ്രാഹിംകുട്ടി, എ.അസീസ്, വ്യാപാരി സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.: വെള്ളം നിറഞ്ഞ് കൊതുക് വളര്‍ത്തു കേന്ദ്രമായ ബപ്പന്‍ കാട് അടിപ്പാതയുടെ ശോചനീയാവസ്ഥയും എംഎല്‍എ നേരില്‍ കണ്ടു. ഉടന്‍ പരിഹാരം കാണുമെന്ന് എംഎല്‍എ അറിയിച്ചു.
















