
കൊച്ചി: പ്രൊജക്റ്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (പിഎംഐ) കേരള ചാപ്റ്ററിന്റെ ‘സോഷ്യല്‍ പ്രൊജക്റ്റ് ഓഫ് ദ ഇയര്‍’ അവാര്‍ഡ് ഊരാളുങ്കല്‍ സൊസൈറ്റി ആലപ്പുഴ ജില്ലയില്‍ നിര്‍മിച്ച
പെരുമ്പളം പാലത്തിന്. മറ്റു രണ്ടു വിഭാഗങ്ങളില്‍ ഊരാളുങ്കല്‍ രണ്ടാം സമ്മാനവും നേടി. നിര്‍മാണ മേഖലയിലെ ഹരിത അടിസ്ഥാന സൗകര്യ പ്രൊജക്റ്റ് വിഭാഗത്തില്‍ എറണാകുളം ജില്ലയിലെ ചെല്ലാനത്തു ടെട്രാപോഡ് ഉപയോഗിച്ചു നടത്തിയ തീരസംരക്ഷണ പദ്ധതിയും വന്‍കിട പദ്ധതികള്‍ക്കുള്ള പ്രൊജക്റ്റ് ഓഫ് ദ ഇയര്‍ വിഭാഗത്തില്‍ ഭാരത്മാല പദ്ധതിയില്‍ ദേശീയപാത 17ലെ തലപ്പാടി-ചെങ്കള ആറുവരിപ്പാതയുമാണ് റണ്ണറപ്പായത്. പ്രൊജക്ട് മാനേജ്‌മെന്റിലെ മികവിനു നല്കുന്നതാണ് പിഎംഐ അവാര്‍ഡുകള്‍. പെരുമ്പളം പദ്ധതിക്കുള്ള അവാര്‍ഡ് ആദര്‍ശ് മാത്തനും ജസ്ലാല്‍ പി.ആറിനും വേണ്ടി സൂരജ് രവീന്ദ്രനും ചിപ്പി.പിയും ഏറ്റുവാങ്ങി. ചെല്ലാനം പദ്ധതിയുടെ പുരസ്‌ക്കാരം അഷിന്‍ പ്രകാശ്, ഷിതുല്‍.സി.വി എന്നിവരും തലപ്പാടി-ചെങ്കള പദ്ധതിയുടേത് നാരായണന്‍.എം, ജിഷ്ണു.സി എന്നിവരും സ്വീകരിച്ചു. കൊച്ചി ചാക്കോളാസ് പവിലിയനില്‍ നടന്ന സിഎക്‌സ്ഒ മീറ്റ് (വ്യവസായം, സംരംഭം, സര്‍ക്കാര്‍, സര്‍ക്കാരിതരസംഘടനകള്‍ എന്നിവയുടെ മേധാവികളുടെ സമ്മേളനം) വേദിയിലാല്‍ പിഎംഐ കേരള പ്രസിഡന്റ് അഖില ഗൗരീശങ്കര്‍ പതിനാറാമത് പിഎംഐ കേരള അവാര്‍ഡുകള്‍ സമ്മാനിച്ചു.















