
തിരുവനന്തപുരം: തലസ്ഥാനത്ത് കേരള യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ എസ്.എഫ്.ഐ – കെ.എസ്,യു സംഘർഷം, തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ആണ്
ജയിച്ചത്. തുടർന്ന് എസ്.എഫ്.ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് ആദ്യം സംഘർഷം ഉണ്ടായത്. കെ.എസ്.യു പ്രവർത്തകർ കല്ലെറിഞ്ഞഎന്നും പൊലീസ് വാഹനം ആക്രമിച്ചെന്നും എസ്.എഫ്.ഐ ആരോപിച്ചു. സ്ഥലത്തെത്തിയ പൊലീസ് പലതവണ ലാത്തി വീശി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. എം.വി. ജയരാജൻ, എ.എ. റഹീം എം.പി ഉൾപ്പെടെയുള്ള സി.പി.എം പ്രവർത്തകർ സ്ഥലത്തെത്തി.
വിജയആഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട് കേരള സർവകലാശാല ആസ്ഥാനത്തുണ്ടായ
തർക്കങ്ങളാണ് രാത്രി പത്തുമണിയോടെ നഗരവീഥിയിൽ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.
പരസ്പരം കല്ലേറ് നടത്തിയവരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. എസ്.എഫ്.ഐ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത് എം.ജി. റോഡിലൂടെയുള്ള ഗതാഗതം സ്തംഭിപ്പിച്ചു. സെക്രട്ടറിയേറ്റിലേക്ക് പ്രകടനം നടത്തി മടങ്ങിയ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ കല്ലേറുണ്ടായെന്നാണ് ആരോപണം. സെനറ്റിൽ വിജയിച്ചവരുമായി എസ്.എഫ്.ഐ നടത്തിയ പ്രകടനത്തിന് നേരെ ഏകപക്ഷീയമായി കെ.എസ്.യുവും പൊലീസും ചേർന്ന് ആക്രണം നടത്തുകയായിരുന്നെന്ന് എം.വി. ജയരാജൻ ആരോപിച്ചു.
















