
വടകര: വൈക്കിലശ്ശേരി വടക്കേ ഇല്ലം അയ്യപ്പക്ഷേത്രത്തിന്റെ പ്രതിഷ്ഠ മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര ഭക്തിസാന്ദ്രമായി. താളമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. വിഗ്രഹവും വഹിച്ച് ആഴാട്ട് ശിവക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര
മുയിപ്ര വഴി വടക്കേ ഇല്ലത്ത് എത്തിച്ചേര്‍ന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള വടക്കേ ഇല്ലം അയ്യപ്പ ക്ഷേത്രം തകര്‍ന്ന് മണ്ണിടിഞ്ഞു പോയിരുന്നു. പ്രദേശവാസികളായ ഭക്തജനങ്ങള്‍ ഒത്തുചേര്‍ന്ന് ക്ഷേത്രം പുനര്‍നിര്‍മിക്കുകയായിരുന്നു. നാല് ദിവസത്ത പ്രതിഷ്ഠാദിന ഉത്സവത്തില്‍ പ്രഭാഷണങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ നടക്കും.
















