
വടകര: നാദാപുരം റോഡ് കാരക്കാട് പെയിന്‍ & പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനു വേണ്ട കര്‍മ പദ്ധതികള്‍ തയ്യാറാക്കാന്‍ യോഗം തീരുമാനിച്ചു. സാമ്പത്തിക സമാഹരണത്തിന്റെ ഭാഗമായി ജൂണ്‍ ഏഴിന് നാദാപുരം റോഡ് വാഗ്ഭടാനന്ദ
പാര്‍ക്കില്‍ സ്നേഹ വിരുന്ന് സംഘടിപ്പിക്കും. ഇതിനായി സ്വാഗതസംഘം രൂപവത്കരിച്ചു.
നാദാപുരം റോഡ് ഹാപ്പി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് അധ്യക്ഷത വഹിച്ചു. ടിപി ബിനീഷ്, കെ എം സത്യന്, ജയപ്രകാശ് കെ, അജേഷ് വി കെ, ഹരിദാസന് പി കെ, സി വി അനുശ്രീ, ബിന്ദു വള്ളില്‍, ബാബു ഇ. കെ, രമ്യ പി എം, വല്ലത്ത് ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. പി പി
ചന്ദ്രശേഖരന് സ്വാഗതവും കാദര്‍ ഹാജി നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികളായി വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിന കൊടക്കാട്, ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ്, വടകര സഹകരണ ആശുപത്രി പ്രസിഡന്റ് ആര്.ഗോപാലന് (രക്ഷാധികാരികള്‍), പാലേരി രമേശന് (ചെയര്മാന്), കെ.എം.സത്യന് (ജനറല്‍ കണ്‍വീനര്‍), ട്രഷറര്‍ അഡ്വ. കെ എം രാംദാസ്, മൂസ നാസര്‍ (കോ ഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















