വടകര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നന്മ സംസ്ഥാന കമ്മറ്റി 26 നു നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന് മുന്നോടിയായി നന്മ വടകര മേഖലയുടെ
ആഭിമുഖ്യത്തില്‍ പ്രതിഷേധ കലാ സായാഹ്നം സംഘടിപ്പിച്ചു. വടകര പുതിയ ബസ് സ്റ്റാന്റില്‍ ഗായകന്‍ വി.ടി.മുരളി ഉദ്ഘാടനം ചെയ്തു. വിജയന്‍ മടപ്പള്ളി അധ്യക്ഷനായി. ജില്ലാകമ്മറ്റി അംഗം അഷ്‌റഫ് പുഴക്കര, ടി.കെ.വിജയരാഘവന്‍, രാജന്‍ തയ്യുള്ളതില്‍, ഗീത ചോറോട്, വി.ടി.കെ.രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഗീതജ്ഞന്‍ ശശി വള്ളിക്കാട്, കെ.പി.ഗോവിന്ദന്‍, മഹേഷ് ബാബു, കെ.പി.ഉത്തമന്‍, രാഘവന്‍ അഴിക്കകത്ത് തുടങ്ങിയവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. വി.സി.രാജന്‍ കവിതയവതരിപ്പിച്ചു.















