
തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഐഎസിസി പ്രഖ്യാപിച്ചതിനു പിന്നാലെ ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. തന്‍റെ സീനിയോറിറ്റി പരിഗണിച്ചില്ലെന്നും അച്ചടക്കം പാലിച്ചിട്ടും കടുത്ത അവഗണന
നേരിട്ടെന്നും ചെന്നിത്തല അറിയിച്ചു. തീരുമാനം അറിയിക്കാനായി രാഹുൽ ഗാന്ധി നേരിട്ട് വിളിച്ചപ്പോഴാണ് ചെന്നിത്തല തന്റെ അതൃപ്തി വ്യക്തമാക്കിയത്. നിയമസഭാ കക്ഷിയോഗത്തിൽ താൻ പങ്കെടുക്കില്ലെന്നും മന്ത്രിസഭയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചതായാണ് വിവരം. നിലവിലെ കോണ്‍ഗ്രസ് എംഎൽഎമാരിൽ സീനിയറായ നേതാവാണ് രമേശ് ചെന്നിത്തല. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന റെക്കോർഡുമായി ഭരണരംഗത്ത് ചരിത്രം കുറിച്ച അദ്ദേഹം, മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തിൽ അവസാന നിമിഷം വരെ സജീവമായിരുന്നു.
















