ചോറോട്: ബഡ്സ് ദിനചാരണത്തോടനുബന്ധിച്ച് ചോറോട് ബഡ്സ് സ്കൂളിൽ രക്ഷകർത്തൃ ബോധവത്കരണ ക്ലാസ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രശേഖരൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള പൂവേരി അധ്യക്ഷത വഹിച്ചു. സി. ഡി. എസ് ചെയർപേഴ്സൺ അനിത കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ വടകര ബ്ലോക്ക് കൗൺസിലർ അതുല്യ പി പാരന്റിങ് എന്ന വിഷയത്തിൽ

രക്ഷിതാക്കൾക്ക് ക്ലാസ് നൽകി.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.മധുസൂദനൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. നാരായണൻ, വാർഡ് മെമ്പർമാരായ ജിഷ പനങ്ങാട്ട് , സജിതകുമാരി സി. കെ , ബിന്ദു.ടി , പ്രസാദ് വിലങ്ങിൽ എന്നിവർ ആശംസകൾ അറിയിച്ചു.ബഡ്സ് സ്കൂൾ ടീച്ചർ പ്രേമ കെ. എം നന്ദി അറിയിച്ചു.സി. ഡി. എസ് മെമ്പർമാർ, സി. ഡി. എസ് അക്കൗണ്ടന്റ് രമ്യ എം. ടി. കെ സാമൂഹിക വികസനം ആർ പി അനഘ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.