
കോഴിക്കോട്: പാചകവാതക വില കുത്തനെ ഉയര്‍ത്തിയ നടപടിയില്‍ പ്രതിഷേധിച്ച്
സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും അടച്ചിട്ട് സമരം. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഹ്വാനപ്രകാരമാണ് 24 മണിക്കൂര്‍ സമരം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും നിലച്ചു. സമരം വടകര ഉള്‍പെടെയുള്ള സ്ഥലങ്ങളിലും പൂര്‍ണം. പലയിടത്തും ആളുകള്‍ ഭക്ഷണം കിട്ടാതെ വലഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി
സമിതി, ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍, ഹോസ്റ്റല്‍ ഓണേഴ്സ് ഫെഡറേഷന്‍ തുടങ്ങിയ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
പാചകവാതക വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെട്രോളിയം കമ്പനികളുടെ ഓഫീസിന് മുന്നിലേക്കും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും ഹോട്ടല്‍ ഉടമകളും തൊഴിലാളികളും ഇന്ന് മാര്‍ച്ചും ധര്‍ണയും നടത്തി.
















