
നാദാപുരം: മുന്നറിയിപ്പില്ലാതെ പവര് കട്ടും ലോഡ് ഷെഡിങ്ങും ഏര്പ്പെടുത്തുന്നതില് പ്രതിഷേധിച്ച് നാദാപുരം സബ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗ് പ്രവര്ത്തകര് മാര്ച്ച് നടത്തി. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം ഇ.ഹാരിസ് ഉദ്ഘാടനം ചെയ്തു. നാദാപുരം സബ് സ്റ്റേഷനിലെ
ആറ് ഫീഡറുകളും ഇടവിട്ട് ഓഫ് ചെയ്യുന്നതിനാല് നാദാപുരം, കല്ലാച്ചി, തൂണേരി, പാറക്കടവ്, വളയം, വാണിമേല് തുടങ്ങിയ ടൗണുകളില് രാത്രി കാലങ്ങളില് വൈദ്യുതി ഇല്ലാതെ കച്ചവടക്കാര് പ്രയാസം നേരിടുകയാണ്. നാളിതുവരെ ഇല്ലാത്ത രീതിയില് അര്ധ രാത്രികളില് കറന്റ് ഓഫ് ചെയ്യുന്നതിനാല് പ്രായം ചെന്നവരും രോഗികളും, കുഞ്ഞുങ്ങളും ഉള്പ്പെടെ തീരാ ദുരിത്തിലാണ്. കേന്ദ്ര പൂളില് നിന്ന് അധിക വൈദ്യുതി വാങ്ങി നിലവിലെ സാഹചര്യം മറികടക്കാനുള്ള ഇടപെടല് സര്ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് സമരക്കാര് ആവശ്യപ്പെട്ടു. ടി.പി.മുഹമ്മദ് അദ്നാന്, ഇ.മുഹമ്മദ് നിഹാല്, കെ.പി.മുഹമ്മദ്, കെ.ഇസ്മായില്, ഷംനാസ് അപ്പാച്ചു, സുഹൈല് ശാദുരി, കെ.നഷാത്ത് എന്നിവര് നേതൃത്വം നല്കി.















