തിരുവനന്തപുരം: കൊടും ചൂടിൽ ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴ എത്തുന്നു. നാ
ല്‍ ജില്ലകളിൽ തിങ്കളാഴ്ച മുതൽ വേനൽ മഴ ഉണ്ടാവുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
പത്തനംതിട്ട, ഇടുക്കി, കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സമീപ ജില്ലകളിലും ഇതിന്റെ അലയൊലിയുണ്ടാവുമെന്ന് കണക്കാക്കാം.
ഏപ്രിൽ 29ന് വേനൽ മഴ ശക്തമാകാനാണ് സാധ്യത. അതോടെ അത്യുഷ്ണത്തിന് കുറവുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
















