
കുറ്റ്യാടി: സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്c പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി നടപ്പാക്കുന്ന
‘റിവൈവ് – നവജീവനം’ പദ്ധതിയുടെ ഭാഗമായി കുന്നുമ്മല്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ ദ്വിദിന അധ്യാപക പരിശീലന പരിപാടിക്ക് തുടക്കമായി. വട്ടോളി ഗവ.യുപി. സ്കൂളില്‍ കുന്നുമ്മല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എം. രത്നവല്ലി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
എല്‍പി, യുപി. ക്ലാസുകളിലെ കുട്ടികളുടെ മലയാളം, ഇംഗ്ലീഷ്, അടിസ്ഥാന ഗണിതം എന്നീ വിഷയങ്ങളിലെ പഠനനിലവാരം മെച്ചപ്പെടുത്തുകയും പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് അധിക പിന്തുണ നല്കി പഠനമികവ് ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ അടിസ്ഥാന ശേഷികള്‍ ശക്തിപ്പെടുത്തുന്നതിനും പഠനവിടവുകള്‍ പരിഹരിക്കുന്നതിനും അധ്യാപകര്‍ക്ക് ആവശ്യമായ അക്കാദമിക പിന്തുണയും പരിശീലനവും നല്‍കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എല്‍പി വിഭാഗത്തിലെ അധ്യാപകര്‍ക്കുള്ള പരിശീലനം ഒക്ടോബര്‍ 26, 27 തീയതികളിലാണ്
നടക്കുന്നത്. വിഷയാടിസ്ഥാനത്തിലുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള പഠനതന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിനും അധ്യാപകരെ സജ്ജരാക്കുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങില്‍ കുന്നുമ്മല്‍ ബ്ലോക്ക് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ നിസാര്‍ എടത്തില്‍ അധ്യക്ഷത വഹിച്ചു. വട്ടോളി ഗവ.യുപി സ്കൂള്‍ ഹെഡ്മാസ്റ്റര് പ്രകാശന് സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് (എസ്ആര്‍ജി) അംഗം കെ.കെ. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി.
പരിശീലകരായ ഷൗക്കത്തലി കെ.പി, ഷൈനി എന്‍.പി, ബിന്‍ഷ ബാലന് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. സിആര്സിസിമാരായ പി. പ്രമോദ്, കെ.പി. മുഹമ്മദലി, കെ.പി. മുഹമ്മദ് റാഫി, നൈസാം തറോപ്പൊയില്‍ എന്നിവര്‍ സംസാരിച്ചു. ഇ.പി. മുഹമ്മദലി നന്ദി പറഞ്ഞു.
















