
വടകര: വടകരയില്‍ നടക്കുന്ന കോഴിക്കോട് റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ല പ്രകാശനം നിര്‍വഹിച്ചു.
ചടങ്ങില്‍ വടകര, തോടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ വി.കെ.സുനില്‍, വി.എം. സുരേന്ദ്രന്, തോടന്നൂര്‍ ഉപജില്ല ബി.പി.സി. എം. എം. മുഹമ്മദ്, പ്രിന്‍സിപ്പള്‍മാരായ കെ.ജമാല്‍, പി മുന്ന, വിവിധ അധ്യാപക സംഘടന പ്രതിനിധികളായ അബ്ദുള്‍ റസാഖ്, എം. ഇസ്മയില്‍, എന്‍.പി. ഹംസ, അദീബ് അഹമ്മദ്, എം ഹാരിസ്, കെ ഫൈസല്‍, എം.റഫീഖ്, പി.സഫുവാന്‍, എം.കെ. മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു. നവംബര്‍ 5, 6, 7 തിയ്യതികളില്‍ വടകരയിലെ ആറു വേദികളിലാണ് ശാസ്ത്രമേള നടക്കുന്നത്.
















