
ആയഞ്ചേരി: തോടന്നൂര്‍ ഉപജില്ലാ ഗണിതശാസ്ത്രമേളയില് യുപി വിഭാഗം പസില്‍ മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഒന്നാം സ്ഥാനം നേടി ഷെല്സ ഫാത്തിമ.
കടമേരി എംയുപി സ്കൂളിലെ ഏഴാംതരം വിദ്യാര്‍ഥിനിയാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും വ്യത്യസ്തമായ പസിലുകള്‍ അവതരിപ്പിച്ചാണ് ഷെല്സ ഫാത്തിമ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സബ്ജില്ലാ, ജില്ലാ കലാമേളകളിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. തോടന്നൂര്‍ ബിപിസി എം.എം. മുഹമ്മദിന്റെയും ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.എം.നഷീദയുടെയും മകളാണ്.
















