
തിക്കോടി: സേവന വഴിയില്‍ വീണ്ടും കയ്യൊപ്പ് ചാര്‍ത്തി ചിങ്ങപുരം സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് സമൂഹത്തിന് മാതൃകയായി.
നന്തി കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന് വേണ്ടി ഫോള്‍ഡബിള്‍ വീല്‍ചെയര്‍ കൈമാറിക്കൊണ്ടാണ് സികെജിയിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ മാതൃകാപ്രവര്‍ത്തനം കാഴ്ചവെച്ചത്. സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് നടത്തിയ തട്ടുകടയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് വളണ്ടിയര്‍മാര്‍ വീല്‍ചെയര്‍ വാങ്ങിയത്.
സ്കൂളില്‍ നടന്ന ചടങ്ങില്‍ കനിവ് ഭാരവാഹികള്‍ക്ക് വീല്‍ചെയര്‍ കൈമാറി. എന്‍എസ്എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ പി ശ്രീജിത്ത്, പ്രിന്‍സിപ്പല്‍ പി ശ്യാമള, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഐ.വി. മഞ്ജുഷ, സ്റ്റാഫ് സെക്രട്ടറി ആര്.എസ്. രജീഷ്, എന്‍എസ്എസ് വളണ്ടിയര്‍ ലീഡേഴ്സ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
















