
വടകര: സമഗ്ര ശിക്ഷ കേരളയുടെ തോടന്നൂര്‍ ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ (ബിപിസി)
ആയി എം.എം.മുഹമ്മദ് നിയമിതനായി. പേരോട് എംഐഎം ഹയര്‍ സെക്കന്ററി സ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപകനായ ഇദ്ദേഹം അധ്യാപന രംഗത്തും സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. അധ്യാപക പരിശീലനത്തിനുള്ള സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍, സബ്ജില്ല സ്കൂള്‍ കലോത്സവങ്ങളുടെ പ്രോഗ്രാം കണ്‍വീനര്‍, എംഐഎം ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ കണ്‍വീനര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
















