
തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്. ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചു. രാജിക്കത്ത് ജില്ലാ കള
ക്ടർക്കും തിരുവനന്തപുരം മേയർ വി.വി. രാജേഷിനും കൈമാറി. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് വിവരം. എന്നാൽ സ്വകാര്യ കാരണങ്ങളെത്തുടർന്നാണ് രാജിയെന്നാണ് ശ്രീലേഖയുടെ വിശദീകരണം.
ശ്രീലേഖയുടെ രാജിയോടെ തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി. 101 അംഗ കൗൺസിലിൽ ഒരു സ്വതന്ത്രന്റേതടക്കം എൻഡിഎയ്ക്ക് 51 അംഗങ്ങളുടെ പിന്തുണയാണുണ്ടായിരുന്നത്. ശ്രീലേഖ രാജിവച്ചതോടെ ബിജെപി കൗൺസിലർമാരു
ടെ എണ്ണം 49 ആയി. നിലവിൽ ആകെ അംഗബലം 100 ആയി ചുരുങ്ങി. ബിജെപിയുടെ 49 കൗൺസിലർമാരിൽ ഒരാൾ ജയിലിലാണ്.
തെരഞ്ഞെടുപ്പിൽ ജയിച്ചാൽ മേയർ സ്ഥാനം നൽകുമെന്ന് വാഗ്ദാനമുണ്ടായിരുന്നിട്ടും ഇത് ലഭിക്കാത്തതിൽ ശ്രീലേഖ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മേയറായി വി വി രാജേഷ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ശ്രീലേഖയെ ആദ്യഘട്ടം മുതൽ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. അവസാനഘട്ടത്തിലുണ്ടായ രാഷ്ട്രീയമാറ്റങ്ങളും പാർട്ടി
തീരുമാനങ്ങളുമാണ് ശ്രീലേഖയ്ക്ക് തിരിച്ചടിയായത്. ഒടുവിൽ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കുപോലും പരിഗണിക്കാതിരുന്നതിൽ ശ്രീലേഖ അതൃപ്തിയിലായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി ശ്രീലേഖ മത്സരിച്ചിരുന്നെങ്കിലും വിജയിക്കാനായില്ല. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങളെച്ചൊല്ലി ശ്രീലേഖയും നേതൃത്വവും തമ്മിൽ ഭിന്നതയുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
















