തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എ ഉള്‍പ്പെട്ട കയ്യാങ്കളി വിവാദമുണ്ടായ ചിറയിന്‍കീഴില്‍ യുഡിഎഫിനു കനത്ത തിരിച്ചടി. ചിറയിന്‍കീഴ് നിയമസഭാ
മണ്ഡലത്തിന്റെ പരിധിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു വാര്‍ഡുകളിലും എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 395 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിജിമോള്‍ ആണു ജയിച്ചത്. 593 വോട്ടിനു കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച സീറ്റാണിത്. ചിറയിന്‍കീഴ് നിയമസഭാ മണ്ഡലത്തിനു കീഴിലുള്ള മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡും യുഡിഎഫിനു നഷ്ടമായി. ഇവിടെ എല്‍ഡിഎഫിലെ രമ്യ തുളസി 440 വോട്ടും യുഡിഎഫിലെ
അജന്ത ഷിജി 301 വോട്ടുമാണ് നേടിയത്.
രമ്യ ഹരിദാസും സഹായി പാളയം പ്രദീപും ഒരു ഭാഗത്തും ഒരു വിഭാഗം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മറുഭാഗത്തുമായി നടന്ന കയ്യാങ്കളി കോണ്‍ഗ്രസിനു വലിയ തലവേദനയായിരുന്നു. കെപിസിസി നേതൃത്വം ഇടപെട്ട് എംഎല്എയ്ക്കുള്പ്പെടെ താക്കീത് നല്‍കിയാണ് പ്രശ്നം അവസാനിപ്പിച്ചത്. എന്നാല്‍ പ്രദേശിക തലത്തില്‍ പാര്‍ട്ടിയില്‍ നിലനിന്ന അതൃപ്തി തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നാണ് ഫലം സൂചിപ്പിക്കുന്നത്.
വര്‍ഷങ്ങളായി എല്‍ഡിഎഫിന്റെ
കുത്തകയായിരുന്ന ചിറയിന്‍കീഴ് മണ്ഡലം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രമ്യാഹരിദാസ് അട്ടിമറിയിലൂടെയാണ് പിടിച്ചെടുത്തത്. രമ്യയുടെ ജയം യുഡിഎഫ് കേന്ദ്രങ്ങള്‍പോലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അധികാരമേറി കേവലം നൂറുദിവസം പിന്നിട്ടപ്പോള്‍ തന്നെ മണ്ഡലത്തിലെ ജനങ്ങള്‍ യുഡിഎഫിനെ കൈവിടുന്ന കാഴ്ചയാണ് കാണുന്നത്.
വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂര്‍ ഡിവിഷനിലെ വിജയവും സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം തിളക്കമേറിയതായി. ഇവിടെ സിപിഎം കൗണ്‍സിലറായിരുന്ന സ്മിതാ
സുന്ദരേശന് നിയസഭാ തെരഞ്ഞെടുപ്പുവേളയില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത് സിപിഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു. ഈ ഉപതെരഞ്ഞെടുപ്പിലാവട്ടെ 925 വോട്ടു ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് ഡിവിഷന് നിലനിര്‍ത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി 2622 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാംസ്ഥാനത്തുള്ള എന്‍ഡിഎ 1697 വോട്ടുകള്‍ നേടി. 1198 വോട്ടുകളാണ് യുഡിഎഫ് നേടിയത്.
















